ന്യൂഡൽഹി: തെൻറ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മാധ്യമപ്രവർത്തക രെ അറസ്റ്റ് െചയ്ത് ജയിലിലടച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബു ദ്ധിശൂന്യമായാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
മാധ്യമപ്രവർത്തകരായ പ്രശാന്ത് കനോജിയ, അനൂജ് ശുക്ല, ഇഷിക സിങ് എന്നിവരെ ഉടൻ വിട്ടയക്കണമെന്നും ട്വീറ്റിൽ രാഹുൽ ആവശ്യപ്പെട്ടു. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുടെ പ്രചാരണത്തിന് അനുസൃതമായി മാധ്യമപ്രവർത്തകരെ ജയിലിൽ അടക്കാൻ തുടങ്ങിയാൽ മിക്ക പത്രങ്ങളിലും ചാനലുകളിലും മതിയായ ജീവനക്കാരില്ലാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തകരെയും കർഷകരെയും ഉത്തർപ്രദേശ് സർക്കാർ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ഭീകരതയുടെ ദണ്ഡ് ഉപയോഗിച്ച് മാധ്യമപ്രവർത്തകരെയും കർഷകപ്രതിനിധികളെയും സർക്കാർ കൈകാര്യം ചെയ്യുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.