Posted On
date_range Updated On
date_range ബംഗളൂരുവിലെ കടയിൽ 23 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു
ബംഗളൂരു: ബംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളിയിൽ ഞായറാഴ്ച കടയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒന്നിനുപുറകെ ഒന്നായി 23 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. നടുക്കിയ സംഭവത്തിൽ ആറു കിലോ വീതം ഭാരമുള്ള സിലി റുകളാണ് തുടരെത്തുടരെ പൊട്ടിത്തെറിച്ചത്.
പാചകവാതക സിലിണ്ടറുകൾക്ക് പുറമേ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനങ്ങളും ഈ കടയിൽ സൂക്ഷിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവയുടെ സാന്നിധ്യമാണ് തീയുടെ തീവ്രത വർധിപ്പിച്ചതെന്നാണ് പ്രാരംഭ നിഗമനം. അപകടവിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഗംഗമ്മഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.