രാജ്യത്തിന്‍റെ ഭാഷാ വൈവിധ്യം ദൗർബല്യമല്ല; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് ഹിന്ദി ഉപയോഗം വ്യാപകമാക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ ആഹ്വാനത്തിനെതിരെ കോൺഗ്രസ ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം.

ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഭാഷകളൊന്നും ഇന്ത്യയുടെ ദൗര്‍ബല്യമല്ല കാണിക്കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ഹിന്ദിയെ രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന അമിത് ഷായുടെ പ്രസ്താവനയാണ് വിവാദമായത്. കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയും അമിത് ഷായുടെ ആഹ്വാനം തള്ളി രംഗത്തെത്തി. രാജ്യത്ത് എല്ലാ ഒൗദ്യോഗിക ഭാഷകളും തുല്യമാണെന്നും കർണാടകയെ സംബന്ധിച്ചിടത്തോളം കന്നടയാണ് മുഖ്യഭാഷയെന്നും യെദിയൂരപ്പ വ്യക്തമാക്കി.


Tags:    
News Summary - Rahul Gandhi on Hindi Row-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.