Posted On
date_range Updated On
date_range കോൺഗ്രസിന് 34 അംഗ സ്റ്റിയറിങ് കമ്മിറ്റി
ന്യൂഡൽഹി: എ.െഎ.സി.സി പ്ലീനറി സമ്മേളനം മുൻനിർത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 34 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ആദ്യയോഗം ശനിയാഴ്ച നടക്കും. മുതിർന്ന നേതാവ് എ.കെ. ആൻറണിക്കുപുറമെ കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവർ സ്റ്റിയറിങ് കമ്മിറ്റിയിലെ മലയാളി സാന്നിധ്യമാണ്. ഇതോടെ പ്രവർത്തകസമിതി ഇല്ലാതാകും.
മുൻഅധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, അഹ്മദ് പേട്ടൽ, ഗുലാംനബി ആസാദ്, പി. ചിദംബരം, അംബികസോണി, കമൽനാഥ്, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവരും സമിതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.