കർഷക ആത്മഹത്യയും വായ്പ മൊറട്ടോറിയവും ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി VIDEO

ന്യൂഡൽഹി: വയനാട്ടിലെ കർഷക ആത്മഹത്യയും കേരളത്തിലെ കർഷകർ എടുത്ത കാർഷിക വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ആർ.ബി. ഐ നീട്ടി നൽകാത്ത വിഷയവും ലോക്സഭയിൽ ഉന്നയിച്ച് സ്ഥലം എം.പി രാഹുൽ ഗാന്ധി.

കടബാധ്യതയെ തുടർന്ന് കഴിഞ്ഞ ദിവസം വയനാട്ടിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തെന്ന് രാഹുൽ ലോക്സഭയെ അറിയിച്ചു. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വയനാട്ടിൽ മാത്രം എണ്ണായിരത്തോളം കർഷകർക്ക് ബാങ്കുകൾ നോട്ടീസ് നൽകിയിരിക്കുകയാണ്. ബാങ്ക് അധികൃതർ അവരുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നു. ഇതാണ് കർഷക ആത്മഹത്യകൾ വർധിപ്പിക്കാൻ കാരണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

സംസ്ഥാനത്തെ കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനൽകില്ലെന്ന ആർ.ബി.ഐയുടെ നിലപാടും രാഹുൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മൊറട്ടോറിയം കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ ആർ.ബി.ഐയോട് ആവശ്യപ്പെടണം. ജപ്തി നോട്ടീസ് നൽകി ബാങ്കുകൾ കർഷകരെ ഭീഷണിപ്പെടുത്തില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിൽ കർഷകർക്ക് ആശ്വാസകരമായ ഒന്നുമില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്തെ കർഷകർ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Full View

Tags:    
News Summary - Rahul Gandhi Farmers Suicide and Agri Loan Moratorium Issues in Loksabha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.