എല്ലായിടത്തും ചോർച്ചയാണല്ലോ, കാവൽകാരൻ എവിടെ; മോദിയെ പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി: ഫേസ്ബുക്ക് അടക്കമുള്ള വിവരചോർച്ച വിവാദമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എത്രയെത്ര ചോർച്ചകൾ? വിവര ചോർച്ച, ആധാർ ചോർച്ച, എസ്.എസ്‌.സി പരീക്ഷ ചോർച്ച, തെരഞ്ഞെടുപ്പ് തീയതിയുടെ ചോർച്ച, സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച. എല്ലായിടത്തും ചോർച്ചയാണല്ലോ, രാജ്യത്തിന്‍റെ കാവൽകാരൻ എവിടെയെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. കാവൽകാരൻ ദുർബലനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

ഫേസ്ബുക്ക്, മോദിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘നമോ’, വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് കൂടാതെ ചോദ്യപേപ്പർ ചോർച്ച, കർണാടകയിലെ തെരഞ്ഞെടുപ്പ് തീയതി ചോർച്ച എന്നിവ പുറത്തുവന്ന പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം. 

Tags:    
News Summary - Rahul Gandhi: Everywhere there is leak, the chowkidaar is weak-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.