Posted On
date_range Updated On
date_range സവർക്കറെ അപമാനിച്ചുകൊണ്ട് സത്യത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ രാഹുലിന് വിജയിക്കാനാവില്ല -സാമ്ന എഡിറ്റോറിയൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചതിന്‍റെ പേരിൽ ശിവസേന ഉദ്ദവ് വിഭാഗവുമായി ബന്ധം വഷളായിരിക്കുകയാണ്. ഇപ്പോൾ ശിവസേന മുഖപത്രം ‘സാമ്നയും’ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. സവർക്കറെ അപമാനിച്ചുകൊണ്ട് സത്യത്തിനുവേണ്ടിയുള്ള യുദ്ധത്തിൽ രാഹുലിന് വിജയിക്കാനാവില്ല
എന്ന് സാമ്ന എഡിറ്റോറിയലിൽ പറയുന്നു. പാർലമെന്‍റിൽനിന്നും അയോഗ്യനാക്കിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മാപ്പ് പറയാൻ താൻ സവർക്കർ അല്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശിവസേന രംഗത്ത് എത്തിയിരിക്കുന്നത്.
സവർക്കറെ തൊട്ട് കളിക്കേണ്ടതില്ല എന്നാണ് ഉദ്ദവ് താക്കറെ രാഹുൽ ഗാന്ധിക്ക് നൽകിയ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഭരണകൂടത്തിനും അടിമത്ത ഭരണത്തിനും എതിരായിരുന്നു സവർക്കർ എന്ന് സാമ്ന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.