വ്യോമസേനക്ക് സല്യൂട്ട് -രാഹുൽ ഗാന്ധി

ന്യൂഡൽഹി: 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് അഭിനന്ദനവു മായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേനക്ക് സല്യൂട്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പാക് അധീന കശ ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തുവെന്ന് എ.എൻ.ഐയാണ് റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 3.30ന് ഇന്ത്യൻ വ ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഫെ​ബ്രു​വ​രി 14ന് പുൽവാമ ഭീകരാക്രമണം നടന്ന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്.

ഭീകരസംഘടനയായ ജെയ്​ശെ മുഹമ്മദിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബലാകോട്ട്, ചകോത്തി, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്​ശെ മുഹമ്മദിന്‍റെ കൺട്രോൾ റൂം പൂർണമായി തകർത്തുവെന്നാണ് സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. 1000 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഭീകരകേന്ദ്രത്തിന് നേരെ വർഷിച്ചെന്നും റിപ്പോർട്ടുണ്ട്.
Tags:    
News Summary - Rahul Gandhi Amid Reports Of Strike On Terror Camp-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.