Posted On
date_range Updated On
date_range 'മല്യ, റഫാൽ, ചൈന..; ജനങ്ങൾ ക്ഷുഭിതരാകുേമ്പാഴെല്ലാം ഫയലുകൾ കാണാതാകുന്നു'
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ക്ഷോഭിക്കുേമ്പാഴെല്ലാം ഫയലുകൾ അപ്രത്യക്ഷമാകുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതിെൻറ പശ്ചാത്തലത്തിലാണ് രാഹുലിെൻറ അഭിപ്രായ പ്രകടനം. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതും റഫാൽ രേഖകൾ അപ്രത്യക്ഷമായതും രാഹുൽ ഓർമിപ്പിച്ചു.
ഇതൊന്നും യാദൃശ്ചികമല്ലെന്നും മോദി സർക്കാരിെൻറ ജനാധിപത്യവിരുദ്ധ ശീലങ്ങളുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.