കോവിഡിൽ മറ്റൊരു പ്രമുഖന്‍റെ ജീവൻകൂടി നഷട്മായി. രാജ്യസഭാ എംപിയും വിഖ്യാത ശിൽപിയുമായ രഘുനാഥ് മൊഹ്പത്രയാണ് കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്. രഘുനാഥിന്‍റെ മരണമ ദു:ഖിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
78 കാരനായ രഘുനാഥ് മൊഹ്പത്രക്ക് കഴിഞ്ഞ ആഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശേഷം ഒഡിഷയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ച കലാകാരനാണ് രഘുനാഥ് മൊഹ്പത്ര.
പാരമ്പര്യ കലകളെ ജനകീയ വത്കരിച്ചതിൽ രഘുനാഥിന്‍റെ പങ്ക് സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.