റഫാലിൽ ജെ.പി.സി അന്വേഷണം തള്ളി

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച്​ സംയുക്​ത പാർലമ​​െൻററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രം തള്ളി. ഫ്രാൻസുമായുള്ള ഇൗ ഇടപാടിനെക്കുറിച്ച്​ തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഹംഭാവത്തെ തൃപ്​തിപ്പെടുത്താൻ സർക്കാറിന്​ കഴിയില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പറഞ്ഞു.

കേന്ദ്രമന്ത്രിസഭ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. റഫാൽ ഇടപാടി​​​െൻറ കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട്​ മന്ത്രിസഭ ചർച്ച ചെയ്​തതിനു പിന്നാലെയാണ്​ ധനമന്ത്രിയുടെ പ്രതികരണം. ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ അടക്കം മന്ത്രിസഭ യോഗത്തിൽ റഫാൽ ഇടപാടിനെക്കുറിച്ച്​ വിശദീകരണം നൽകിയിരുന്നു.

​റഫാൽ ഇടപാടി​​​െൻറ കാര്യത്തിൽ കെട്ടുകഥകളാണ്​ പ്രചരിപ്പിക്കുന്നതെന്ന്​ ജെയ്​റ്റ്​ലി കുറ്റപ്പെടുത്തി. പകർച്ചവ്യാധിപോലെ അതു പറഞ്ഞുപരത്തുകയാണ്​. അതു മാധ്യമങ്ങൾ ഏറ്റെടുക്കരുത്​. 36 പോർവിമാനം നേരിട്ടു ഫ്രാൻസിൽനിന്നു വാങ്ങുകയാണ്​. അതിൽ പൊതുപങ്കാളിത്തമോ സ്വകാര്യ പങ്കാളിത്തമോ ഇല്ല. എന്തടിസ്​ഥാനത്തിലാണ്​ ആരോപണം ഉന്നയിക്കുന്നതെന്ന്​ വ്യക്​തമല്ല.

വിലയുടെ കാര്യത്തിലാണെങ്കിൽ, ഇത്രയും വർഷങ്ങൾക്കിടയിൽ ആനുപാതികമായി ഉണ്ടാകുന്ന വർധനയെക്കാൾ കുറഞ്ഞ വിലയാണ്​ നിശ്ചയിച്ചിട്ടുള്ളത്​. വിവരക്കേട്​ തെളിയിക്കുകയാണ്​ കോൺഗ്രസ്​ ഇൗ വിവാദത്തിലൂടെ ചെയ്​തുകൊണ്ടിരിക്കുന്നതെന്ന്​ ജെയ്​റ്റ്​ലി കുറ്റപ്പെടുത്തി.

Tags:    
News Summary - Rafale Deal: Central Govt Reject JPC Investigation -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.