റഫാൽ കേസിൽ അപ്പീൽ നൽകുമെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകു മെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീംകോടതിയുടെ വിധി പൂർണമായും തെറ്റാണ്. കോടികളുടെ ആരോപണം ഉയർന്ന വിമാന ഇടപാടിനെതിരായ പ്രചാരണം അവസാനിപ്പിക്കില്ലെന്നും പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, റഫാൽ ഇടപാടിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. വിമാന ഇടപാടിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ അന്വേഷണം വേണമെന്ന് തൃണമൂൽ എം.പി സുഗതാ റോയി ആവശ്യപ്പെട്ടു.

റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിധിച്ചത്. കേസിൽ കോടതി ഇടപെടേണ്ടതില്ല. നടപടിക്രമങ്ങളിൽ വിശദ അന്വേഷണം വേണ്ട. നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ വ്യക്തമാക്കി.

കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളുകയും ചെയ്തു.

Tags:    
News Summary - rafale case adv prashant bhushan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.