യുവാക്കളിലെ തീവ്ര ആശയങ്ങൾ സിഖ് സമൂഹത്തിന് വെല്ലുവിളിയെന്ന് സുഖി ചാഹൽ

കാലിഫോർണിയ: കാനഡയിലെ ബ്രാപ്ടണിൽ സിഖ് യുവാക്കളെ ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഖൽസ ടുഡെ എഡിറ്റർ ഇൻ ചീഫ് സുഖി ചാഹൽ രംഗത്ത്. യുവാക്കളിൽ ഉയർന്നു വരുന്ന തീവ്ര ആശയങ്ങൾ സിഖ് സമൂഹത്തിന് വെല്ലുവിളിയാണെന്ന് സുഖി ചാഹൽ ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ വാൻകോവർ, ടൊറന്‍റോ എന്നിവിടങ്ങളിൽ നിന്ന് ഇത്തരം പ്രവർത്തനങ്ങൾ ഉയരുന്നുണ്ട്. ഇത് ദുഃഖകരവും ആശങ്കാജകവും നിരാശജനകവുമാണെന്നും ചാഹൽ പറഞ്ഞു.

സിഖ് സമൂഹത്തിന് ദീർഘ കാലത്തേക്ക് ഇത്തരം പ്രവർത്തനം ഗുണം ചെയ്യില്ല. വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. സിഖ് സമൂഹവും പഞ്ചാബി സമൂഹവും ഈ പ്രശ്നത്തിൽ പ്രതികരിക്കുമെന്നാണ് വിശ്വാസം. എല്ലാവർക്കും ആശങ്ക ഉണ്ടാക്കുന്ന വിഷയമാണിതെന്നും ചാഹൽ വ്യക്തമാക്കി.

കാനഡയിലെ ബ്രാപ്ടണിലാണ് ആയുധ നിയമപ്രകാരം എട്ട് സിഖ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ആഗോള സിഖ് സമൂഹത്തിന് വേണ്ടി വാദിക്കുന്ന അമേരിക്കയിലെ മാധ്യമ സ്ഥാപനമാണ് ഖൽസ ടുഡെ.

Tags:    
News Summary - Radicalization of youth matter of concern for Sikh community: Editor-In-Chief of Khalsa Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.