ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം രാധെ മാക്ക് ഡൽഹി വിവേക് വിഹാർ െപാലീസ് സ്റ്റേഷനിൽ ഉൗഷ്മള വരവേൽപ്പ്. സ്റ്റേഷൻ ഒാഫീസറുെട കസേരയിൽ രാധെ മാ ഇരിക്കുന്നതിെൻറ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.െഎയാണ് പുറത്തുവിട്ടത്. രാധെ മായുെട സമീപത്ത് തൊഴുകൈയോടെ സ്റ്റേഷൻ ഒാഫീസറും നിൽക്കുന്നുണ്ട്. സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും രാധെ മായെ ബഹുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
ജൂലൈയിൽ അഖില ഭാരതീയ അഖാഡ പരിഷത്ത് പുറത്തു വിട്ട വ്യാജ ആത്മീയ നേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് രാധെ മാ. പൊതുജനങ്ങളെ വഴി െതറ്റിക്കുന്ന ഇത്തരം ആത്മീയ കേന്ദ്രങ്ങൾക്കെതിരെ ഹിന്ദു പണ്ഡിതൻമാരും രംഗത്തെത്തിയിരുന്നു. യുവതിയുടെ പരാതിയിൽ സ്ത്രീധന പീഡനം പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റത്തിനും രാധെ മാക്കെതിെര കേസ് നിലനിൽക്കുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന രാെധ മായുടെ അപേക്ഷ ബോറിവാലി മെട്രോെപാളിറ്റൻ മജിസ്ട്രേറ്റ് തള്ളിയിരുന്നു. രാധെ മാക്ക് കേസിൽ നേരിട്ട് ബന്ധമുെണ്ടന്ന് കാണിച്ചായിരുന്നു അപേക്ഷ തള്ളിയത്. ഇവർക്കാണ് പൊലീസ് സ്റ്റേഷനിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.