ഭുവനേശ്വർ: ദിഗയിലെ ജഗന്നാഥ ക്ഷേത്രത്തിന് 'ജഗന്നാഥ ദാം' എന്ന് പേരു നൽകുന്നതിന്റെ പേരിൽ പശ്ചിമ ബംഗാളും ഒഡിഷയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെ പേരിനു പേറ്റന്റ് വാങ്ങാനൊരുങ്ങി പുരി ജഗന്നാഥ ക്ഷേത്രം മാനേജ്മെന്റ്.
ശ്രീ മന്ദിർ, ജഗന്നാഥ ദാം, മഹാ പ്രസാദ്, ശ്രീ മന്ദിർ ലോഗോ തുടങ്ങിയ പദങ്ങൾക്കാണ് പേറ്റൻറിന് അപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രത്തിൻറെ പൈതൃകവും തനിമയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിലവിലെ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം ദിഗയിലെ ജഗന്നാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്ത മമതാ ബാനർജി ക്ഷേത്രത്തെ 'ജഗന്നാഥ ദാം' എന്ന് വിശേഷിപ്പിച്ചത് വ്യാപക വിമർശനത്തിന് വിധേയമായിരുന്നു. 'ധാം' എന്നത് പുരിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പദമാണ്. ദിഗയ്ക്ക് 'ദാം' എന്ന് ഉപയോഗിക്കുന്നത് പുരിയുടെ സാസ്കാരികവും ആത്മീയവുമായ തനിമയെ ദുർബലപ്പെടുത്തുമെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.