ലുധിയാന: പഞ്ചാബിലെ ലുധിയാനയിലുണ്ടായ സംഘർഷത്തിൽ ലോക് ഇൻസാഫ് പാർട്ടി അധ്യക്ഷൻ സിമർജിത് സിങ് ബെയ്ൻസ് അറസ്റ്റിൽ. പഞ്ചാബ് പൊലീസ് ആണ് ബെയ്ൻസിനെ അറസ്റ്റ് ചെയ്തത്.
ലുധിയാനയിലെ ഗിൽ മാർക്കറ്റിൽ സിമർജിത് സിങ് ബെയ്ൻസിന്‍റെയും കമൽജിത് സിങ് കർവാറിന്‍റെയും അനുയായികളാണ് ഏറ്റുമുട്ടിയത്. തന്‍റെ വാഹനവ്യൂഹനത്തിന് നേരെ ബെയ്ൻസ് ആക്രമിക്കുകയും വെടിവെക്കുകയും ചെയ്തെന്നാണ് കർവാറിന്‍റെ ആരോപണം.
കോൺഗ്രസ് സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സിമർജിത് സിങ് ബെയ്ൻസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ഭയരഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും ബെയ്ൻസ് ആവശ്യപ്പെട്ടു.
പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലോക് ഇൻസാഫ് പാർട്ടി അധ്യക്ഷനെതിരെ പുതിയ ആരോപണം ഉയർന്നുവന്നത്. ഫെബ്രുവരി 20നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.