representational image

കാറിന്​ മേൽ മൂത്രമൊഴിക്കുന്നത്​ തടഞ്ഞു; സെക്യൂരി ജീവനക്കാരൻെറ ദേഹത്ത്​ തീ കൊളുത്തി ഓ​ട്ടോ ഡ്രൈവർ

പുണെ: മഹാരാഷ്​ട്രയിൽ മുതലാളിയു​ടെ കാറിനു മേൽ മൂത്രമൊഴിക്കുന്നത്​ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻെറ ദേഹത്ത്​ ഓ​ട്ടോ ഡ്രൈവർ പെട്രോളൊഴിച്ച്​ തീ കൊളുത്തി. സംഭവത്തിൽ മഹേന്ദ്ര ബാലു കടം (31) എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. പൊള്ളലേറ്റ ശങ്കർ വേഫാൽകർ (42) എന്ന ജീവനക്കാരനെ പുണെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

പുണെയിലെ ഭൊസാരി വ്യാവസായിക മേഖലയിൽ ചൊവ്വാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയായിരുന്നു സംഭവം. ശങ്കർ വേഫാൽകർ സ്ഥാപനത്തിൻെറ ഗേറ്റിന്​ മുന്നിൽ ജോലിയിലായിരുന്നു. അപ്പോൾ ഓ​ട്ടോയുമായി അതുവഴി വന്ന മഹേന്ദ്ര ബാലു വാഹനം നിർത്തുകയും സ്ഥാപന ഉടമയു​ടെ കാറിനു മുകളിലേക്ക്​ മൂത്രമൊഴിക്കുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

ഓ​ട്ടോ ഡ്രൈവറുടെ ​പ്രവർത്തി സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതിൽ രോഷാകുലനായ ഓ​​ട്ടോ ഡ്രൈവർ അപ്പോൾ അവിടെ നിന്ന്​ ​പോയി. എന്നാൽ പിന്നീട്​ വൈകുന്നേരം 4.30ഓടെ ഒരു കുപ്പി പെട്രോളുമായി തിരിച്ചെത്തുകയും ശങ്കർ വേഫാൽകറിൻെറ ദേഹത്തൊഴിച്ച്​ തീ കൊളുത്തുകയുമായിരുന്നു. ഓ​ട്ടോ ഡ്രൈവർക്കെതിരെ വധശ്രമത്തിന്​ കേസെടുത്തിട്ടുണ്ട്​.

Tags:    
News Summary - Pune Watchman Stops Auto Driver From Urinating On SUV, Set On Fire: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.