ന്യൂഡൽഹി: കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ട് കൊലയാളികൾക്ക് ജാമ്യം നൽകിയ ബോംബെ ഹൈകോടതി വിധി ഗുരുതരമെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി റദ്ദാക്കി. കൊല്ലപ്പെട്ട മുഹ്സിൻ ഒരു മതത്തിൽപ്പെട്ടത് കൊലപാതകത്തിനുള്ള ന്യായീകരണമല്ലെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവർ വ്യക്തമാക്കി.
വിവിധ വിഭാഗങ്ങളുടെ അവകാശങ്ങളിൽ തീരുമാനമെടുക്കുേമ്പാൾ രാജ്യത്തിെൻറ ബഹുസ്വരതയെക്കുറിച്ച് കോടതി പൂർണമായും ബോധമുള്ളവരാകണമെന്ന് ബെഞ്ച് ഒാർമിപ്പിച്ചു. ഏതെങ്കിലും ഒരു സമുദായത്തിനെതിരെ പക്ഷപാതത്തിെൻറ നിറത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് ജഡ്ജിമാർ ഒഴിവാക്കണം. അതേസമയം ഒരു പ്രത്യേക സമുദായത്തിെൻറ വികാരം വ്രണപ്പെടുത്താേനാ ഏതെങ്കിലും സമുദായത്തെ പിന്തുണക്കാനോ ഉദ്ദേശ്യമുണ്ടായിരുന്നോ എന്ന കാര്യത്തിൽ ജഡ്ജിക്ക് സുപ്രീംകോടതി സംശയത്തിെൻറ ആനുകൂല്യം നൽകി.
വ്യക്തിപരമായ ശത്രുതയെ തുടർന്നല്ല, പ്രതിയുടെ മതത്തിെൻറ പേരിൽ പ്രകോപിതരായാണ് കൊല നടത്തിയതെന്ന ന്യായം പറഞ്ഞാണ് ബോംബെ ഹൈകോടതി ജഡ്ജി എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കൊല്ലപ്പെട്ടയാളുടെ തെറ്റ് അയാൾ ഒരു പ്രത്യേക മതത്തിൽപ്പെട്ടതാണെന്നും ഹൈകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ശൈഖ് മുഹ്സിൻ എന്ന യുവാവിനെ 2014 ജൂൺ രണ്ടിന് ഹിന്ദു രാഷ്്ട്ര സേനയുടെ 23 പേരടങ്ങുന്ന സംഘം ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും കല്ലും കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ബാലപ്രതികളും കുറ്റക്കാരായുണ്ട്. ഹിന്ദു രാഷ്ട്ര സേനയുടെ യോഗം കഴിഞ്ഞയുടനായിരുന്നു ആക്രമണം. മുഹ്സിൻ താടിവെച്ചതും പച്ചക്കുപ്പായം ധരിച്ചതുമാണ് കൊലക്ക് കാരണമായി പ്രോസിക്യൂഷൻ പറഞ്ഞത്. പുണെ സെഷൻസ് കോടതി തള്ളിയ ജാമ്യാപേക്ഷയാണ് ബോംബെ ഹൈകോടതി അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.