പൂണെ കാർ അപകടം: കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ

പൂണെ: പൂണെയിൽ കൗമാരക്കാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. സുരേന്ദ്ര അഗർവാളാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വാഹനമോടിച്ചത് താനാണെന്ന് പറയാൻ ഡ്രൈവറെ നിർബന്ധിച്ച കുറ്റത്തിനാണ് സുരേന്ദ്ര അഗർവാളിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് താനാണ് കാറോടിച്ചതെന്ന് പറയാൻ ഇയാൾ ഡ്രൈവറെ നിർബന്ധിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാളെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ പൂണെ അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി മാറി.

​അപകടമുണ്ടായതിന് പിന്നാലെ സുരേന്ദ്ര അഗർവാളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകടമുണ്ടാക്കിയ പോർഷെ രജിസ്റ്റർ ചെയ്തിരിക്കുന്നത് അഗർവാൾ കൂടി ഉടമയായ കമ്പനിയുടെ പേരിലാണ്. വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും ഇയാൾക്കെതിരെ വിചാരണ നടക്കുന്നുണ്ടെന്നാണ് വിവരം.

Tags:    
News Summary - Pune Porsche crash: Teen's grandfather arrested, he 'forced' driver to take blame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.