കോവിഡ്​ രോഗിയെ കൊണ്ടു പോകാൻ 14,000 രൂപ വാടക; പണം നൽകു​േമ്പാൾ മകളോട്​ ഡ്രൈവർ മോശമായി പെരുമാറിയെന്നും പരാതി

പൂണെ: കോവിഡ്​ രോഗിയായ സ്​ത്രീയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ്​ ഡ്രൈവർ അമിത തുക വാങ്ങിയെന്ന്​ പരാതി. പണം നൽകു​േമ്പാൾ മകളോട്​​ ആംബുലൻസ്​ ഡ്രൈവർ മോശമായി പെരുമാറിയെന്നും പരാതിയിൽ വ്യക്​തമാക്കുന്നു. പൂണെയിലെ ഒരു ആശുപത്രിയിൽ നിന്ന്​ മറ്റൊന്നിലേക്ക്​ രോഗിയെ മാറ്റുന്നതിനാണ്​ അമിത തുക വാടകയായി ചോദിച്ചത്​.

ഏപ്രിൽ 23നാണ്​ ത​െൻറ അമ്മക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതെന്ന്​ യുവതി പറയുന്നു. പൂണെയിലെ പിപിരി ചിച്ചാവന്ദ്​ മേഖലയിലെ യശ്വവന്തര ചവാൻ മെമ്മോറിയൽ ആശുപത്രിയിലാണ്​ അവർ ചികിത്സയിലുണ്ടായിരുന്നത്​. കഴിഞ്ഞ വ്യാഴാഴ്​ച താ​രേഗോണിലെ ഒരു സ്വകാര്യ ആ​ശുപത്രിയിലേക്ക്​ മാറ്റാൻ തീരുമാനിച്ചു. തുടർന്ന്​ കിഷോർ പാട്ടീൽ എന്നയാളുടെ ആംബുലൻസ്​ ബുക്ക്​ ചെയ്യുകയും ചെയ്​തു. 2500 രൂപയാണ്​ ഇയാൾ വാടകയായി ആവശ്യപ്പെട്ടത്​.

പക്ഷേ, താരേഗോണിലെ ആ​ശുപത്രിയിൽ ബെഡ്​ ഒഴിവില്ലാത്തതിനെ തുടർന്ന്​ യശ്വന്ത ചവാൻ മെമ്മോറിയൽ ആശുപത്രി​യിലേക്ക്​ തന്നെ തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ 14,000 രൂപയാണ്​ ഡ്രൈവർ വാടക ആവശ്യപ്പെട്ടത്​. ഇത്​ നൽകു​േമ്പാൾ ഡ്രൈവർ മോശമായി സ്​പർശിച്ചുവെന്നാണ്​ യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ​​ അംബുലൻസ്​ ഡ്രൈവറെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ കമീഷണർ കൃഷ്​ണ പ്രകാശ്​ പറഞ്ഞു. 

Tags:    
News Summary - Pune: Ambulance driver charges Rs 14,000 to ferry COVID +ve woman, molests her daughter while accepting money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.