Posted On
date_range Updated On
date_range പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടുന്നു
പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഞായറാഴ്ച മുതലാണ് അടച്ചിടുന്നത്. ഒക്ടോബർ 16 മുതൽ 29 വരെ അടച്ചിടുമെന്ന് എയർപോർട്ട് ഒഫിഷ്യൽ ട്വിറ്റർ ഹാൻഡിലൂടെ അറിയിച്ചു.
ഇന്ത്യൻ എയർഫോഴ്സ് (ഐ.എ.എഫ്) റൺവേ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.
ഏപ്രിലിൽ നടത്താൻ തീരുമാനിച്ച നിർമാണ പ്രവൃത്തികൾ നീണ്ടുപോകുകയായിരുന്നുവെന്നും ഈ മാസം പ്രവൃത്തികൾ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.