?????? ???????????

പുൽവാമ ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ചു; മസ്​ഉൗദ്​ അസ്​ഹർ ഉൾപ്പെടെ 19 ​പ്രതികൾ

ജമ്മു: 40 പേരുടെ ജീവൻ പൊലിഞ്ഞ പുൽവാമ ഭീകരാക്രമണത്തിൽ എൻ.​െഎ.എ ജമ്മുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാക്​ പൗരനും ജയ്​ശെ മുഹമ്മദ്​ തലവനുമായ മസ്​ഉൗദ്​ അസ്​ഹർ, സഹോദരൻ റഉൗഫ്​ അസ്​ഗർ എന്നിവർ മുഖ്യസൂത്രധാരകരാണെന്ന്​ പറയുന്ന കുറ്റപത്രത്തിൽ 19 പേരെയാണ്​ പ്രതിചേർത്തിട്ടുള്ളത്​. 13,500 പേജ്​ വരുന്ന കുറ്റപത്രത്തിൽ വിവിധ സംഭവങ്ങളിൽ പിടിയിലായ തീവ്രവാദികളും അവരുടെ അനുകൂലികളും നൽകിയ മൊഴികളും ടെലിഫോൺ സംഭാഷണങ്ങളും ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടും. 2019 ഫെബ്രുവരി 14നാണ്​ ദക്ഷിണ കശ്​മീരിലെ പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിനു​േനരെ ഭീകരർ ആക്രമണം നടത്തിയത്​.

കേസുമായി ബന്ധപ്പെട്ട്​ ഏഴുപേരെ ഇതുവരെ അറസ്​റ്റു ​െചയ്​തിട്ടുണ്ട്​. മറ്റ്​ ഏഴു പേർ സുരക്ഷ സൈനികരുമായുള്ള  ഏറ്റുമുട്ടലുകളിൽ ഇതിനകം കൊല്ലപ്പെട്ടു. എൻ.ഐ.എ സമർപ്പിച്ച പ്രതിപ്പട്ടികയിലുള്ള മൂന്ന്​ പേർ പാക്​ പൗരൻമാരാണ്​.

മുഹമ്മദ്​ ഉമ്മർ ഫാറുഖും സുഹൃത്തുക്കളും 

സംഭവത്തിൽ പ്രതിയായ മസ്​ഉൗദി​െൻറ സഹോദര പുത്രൻ മുഹമ്മദ്​ ഉമ്മർ ഫാറൂഖ്​ ഏറ്റുമുട്ടലിൽ ​നേര​േത്ത കൊല്ലപ്പെട്ടു. സ്​ഫോടക വസ്​തു പാകിസ്​താനിൽ നിന്ന്​ എത്തിച്ചത്​ ഉമ്മർ ഫാറൂഖ്​ ആണെന്ന്​ കുറ്റപത്രം പറയുന്നു. മാർച്ചിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ്​ ഇയാൾ കൊല്ലപ്പെട്ടത്​.

മുഹമ്മദ്​ ഉമ്മർ ഫാറൂഖ്​

സ്​ഫോടക വസ്​തു നിർമിക്കാൻ ആവശ്യമായ അമോണിയം പൗഡർ, ബാറ്ററി തുടങ്ങിയവ ഇ കൊമേഴ്​സ്​ പോർട്ടലിലൂടെ സംഘടിപ്പിച്ചത്​ ഫർണിച്ചർ കടയുടമയായ ഷാക്കിർ ബാഷിർ മാഗ്രെയാണെന്ന്​ കുറ്റപത്രത്തിൽ പറയുന്നു. സൈനിക വ്യൂഹത്തി​െൻറ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ മുഹമ്മദ്​ ഉമ്മർ ഫാറൂഖിനും ചാവേറായ ആദിൽ അഹമ്മദ്​ ദറിനും കൈമാറിക്കൊണ്ടിരുന്നതും ഇയാളായിരുന്നു.

പാകിസ്​താനിൽ നിന്നെത്തിയവർക്ക്​ കാശ്​മീരിൽ സൗകര്യങ്ങളൊരുക്കിയത്​ 25 കാരനായ മുഹമ്മദ്​ ഇഖ്​ബാൽ റാത്തർ ആയിരുന്നു. ആക്രമണത്തി​െൻറ ആസൂത്രണത്തിനും മറ്റുമായി മൊബൈൽ ഫോണുകൾ വാങ്ങി നൽകിയത്​ ബിലാൽ അഹമ്മദ്​ കുച്ചെ എന്നയാളായിരുന്നു. ഇങ്ങനെ വാങ്ങിയ മൊബൈൽ ഫോണുകളിൽ ഒന്നിൽ ആക്രമണ ദൃശ്യങ്ങൾ പകർത്തുകയും ചെയ്​തിട്ടുണ്ട്​.  

നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച്​ വ്യക്​തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാൻ സർക്കാറിന്​ അധികാരമുണ്ട്​. അതനുസരിച്ചാണ്​ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്​.  

Tags:    
News Summary - pulwama charge sheet filed by NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.