ജയ്പുർ: ബി.ജെ.പി സർക്കാറിനെതിരെ പൗരാവകാശ സംഘമായ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസിെൻറ (പി.യു.സി.എൽ) ‘കുറ്റപത്രം’. രാജ്യം യഥാർഥത്തിൽ അഭിമുഖീകരിക്കുന്ന ദലിത്, ആദിവാസി, ന്യൂനപക്ഷ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്ന കാര്യങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്ന് സാമൂഹിക പ്രവർത്തക അരുണ റോയ് ആരോപിച്ചു.
ഇന്ത്യൻ സൈന്യത്തിെൻറ നേട്ടങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഷ്ട്രീയവത്കരിക്കുകയാണെന്നും അവർ പറഞ്ഞു. 40 വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലാണ്. രാജ്യത്തുടനീളം 75പേർ വിശന്ന് മരിച്ചു. ലക്ഷക്കണക്കിന് പേരാണ് വികസന പദ്ധതികളുടെ പേരിൽ കുടിയിറക്കപ്പെട്ടതെന്നും അവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.