ന്യൂഡൽഹി: അസമിൽ കോടികളുടെ അഴിമതി നടന്ന തൊഴിൽ തട്ടിപ്പ് കേസിൽ ബി.ജെ.പി എം.പിയുടെ മകളടക്കം 13 ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിൽ. അസം പബ്ലിക് സർവിസ് കമീഷൻ നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് നടത്തിയത്. തേജ്പുരിൽ നിന്നുള്ള ബി.ജെ.പി പാർലമെൻറംഗം ആർ.പി. ശർമയുടെ മകൾ പല്ലവി ശർമ, പബ്ലിക് സർവിസ് കമീഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ, അസം പൊലീസ് സർവിസിലെ മൂന്നു പേർ, അനുബന്ധ വകുപ്പുകളിലെ മൂന്നുപേർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ബി.ജെ.പി നേതാവ് ജോയ്റാം എൻക്ലേങിെൻറ മരുമകൾ മോണിക്ക തെറോൺപിയുമുണ്ട്.
സംസ്ഥാനത്തെ പ്രധാന തസ്തികകളിലേക്ക് അസം പബ്ലിക് സർവിസ് കമീഷൻ മുഖേന നടക്കുന്ന നിയമനങ്ങളിൽ വർഷങ്ങളായി നടന്ന അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നത്. വിദ്യാർഥികൾ എഴുതുന്ന പരീക്ഷയുടെ ഉത്തരക്കടലാസിൽ തിരിമറി നടത്തിയാണ് നിയമനം. ഇക്കൂട്ടത്തിൽ ആരോപണ വിധേയനായ ഒരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ കൈയെഴുത്തിൽ വ്യത്യാസം കണ്ടതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായവരുടെ കൈയക്ഷരം പൊലീസ് പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.