സ​ഹാ​റ​ൻ​പൂ​രി​ൽ ഒ​ന്ന​ര നൂറ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​സ്ജി​ദ് ജി​ല്ല ഭ​ര​ണ​കൂ​ടം ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീക്കുന്നു

ഉ​ത്ത​ർ​പ്ര​ദേ​ശിൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​സ്ജി​ദ് പൊ​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശക്തം

ന്യൂ​ഡ​ൽ​ഹി: ക​ല​ക്ട​റേ​റ്റി​ന്റെ പേ​രി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പൂ​രി​ൽ ഒ​ന്ന​ര നൂറ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​സ്ജി​ദ് ജി​ല്ല ഭ​ര​ണ​കൂ​ടം ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ അ​ത് ത​ട​യാ​ൻ യു.​പി സ​ർ​ക്കാ​റി​ന്റെ നീ​ക്കം. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം ഏ​ത് വി​ധേ​ന​യും ത​ട​യു​ക​യാ​ണ് യു.​പി ഭ​ര​ണ​കൂ​ടം. പ്ര​ദേ​ശ​ത്തേ​ക്ക് പു​റ​പ്പെ​ട്ട ഉ​ത്ത​ര​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം.​എ​ൽ.​എ അ​തു​ൽ പ്ര​ധാ​നെ പൊ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. പാ​ർ​ട്ടി നി​യോ​ഗി​ച്ച 22 അം​ഗ വി​ദ​ഗ്ധ പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം സ​ഹാ​റ​ൻ​പൂ​രി​ലേ​ക്ക് തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

പ​ള്ളി നി​ർ​മി​ച്ച ശേ​ഷ​മാ​ണ് ഭ​ര​ണ​കൂ​ടം അ​വി​ടെ ക​ല​ക്ട​റേ​റ്റ് പ​ണി​തു​യ​ർ​ത്തി​യ​തെ​ന്നും, ഇ​പ്പോ​ൾ അ​തേ ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ൽ പ​ള്ളി അ​ന​ധി​കൃ​ത​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും മു​സ്‍ലിം സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​റി​ന്റെ ഈ ​ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ബ​ജ്‌​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ൻ വി​കാ​സ് ത്യാ​ഗി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, റ​വ​ന്യൂ ഭൂ​മി​യി​ലെ ‘വി​ശ്ര​മ കേ​ന്ദ്രം’ മ​സ്ജി​ദാ​ക്കി മാ​റ്റി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ല ഭ​ര​ണ​കൂ​ടം കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. സി​റ്റി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും തു​ട​ർ​ന്ന് ജി​ല്ല കോ​ട​തി​യും പ​ള്ളി അ​യോ​ഗ്യ​മാ​ക്കു​ക​യും 6.41 കോ​ടി രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് സു​ന്നി സെ​ൻ​ട്ര​ൽ വ​ഖ​ഫ് ബോ​ർ​ഡി​നെ കേ​സി​ൽ ക​ക്ഷി​പോ​ലും ആ​ക്കാ​തെ​യാ​ണ് ജി​ല്ല കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. 1911 മു​ത​ലു​ള്ള റ​വ​ന്യൂ രേ​ഖ​ക​ളും 1957 മു​ത​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലും വ​ഖ​ഫ് ബോ​ർ​ഡി​ലും രേ​ഖ​പ്പെ​ടു​ത്തി​യ തെ​ളി​വു​ക​ൾ സ​ഹി​തം പ​ള്ളി അ​ധി​കൃ​ത​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ജി​ല്ല കോ​ട​തി അ​പ്പീ​ൽ ത​ള്ളി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, അ​പ്പീ​ൽ ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം ന​ൽ​കാ​തെ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് പു​ല​ർ​ച്ചെ വ​ൻ ​പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് ഭ​ര​ണ​കൂ​ടം പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ എം.​പി​മാ​രാ​യ ഇ​ഖ്‌​റ ഹ​സ​ൻ, ഇ​മ്രാ​ൻ മ​സൂ​ദ് തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി. മ​റ്റു മ​ത​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ർ​ക്ക് ഒ​രി​ക്ക​ലും സ​നാ​ത​നി​ക​ളാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഒ​രു യ​ഥാ​ർ​ഥ ഹി​ന്ദു​വി​ന് ഒ​രി​ക്ക​ലും മ​റ്റൊ​രാ​ളെ അ​പ​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

പ​ള്ളി​ക​ൾ തി​ടു​ക്ക​ത്തി​ൽ അ​ന​ധി​കൃ​ത​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും അ​വ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ന്മാ​റ​ണ​മെ​ന്ന് മു​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ മാ​യാ​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ള്ളി​യു​ടെ ഭൂ​മി​യി​ൽ ക​ല​ക്ട​റേ​റ്റു​ണ്ടാ​ക്കി​യ ശേ​ഷം പ​ള്ളി നി​ൽ​ക്കു​ന്ന​ത് ക​ല​ക്ട​റേ​റ്റ് ഭൂ​മി​യി​ലാ​ണെ​ന്നു​പ​റ​ഞ്ഞ് പൊ​ളി​ക്ക​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ​തു​കൊ​ണ്ടാ​ണ് തി​ര​ക്കി​ട്ട് പൊ​ളി​ച്ച​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് വ​ർ​ഗീ​യ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള ല​ക്ഷ്യ​മെ​ന്ന് ഉ​പാ​ധ്യ​ക്ഷ​ൻ മ​ലി​ക് മു​അ്ത​സിം ഖാ​ൻ പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

പള്ളിക്ക് താഴെ കിണർ കണ്ടെത്തിയെന്ന്; എ.എസ്.ഐ പരിശോധന ആരംഭിച്ചു

സ​ഹാ​റ​ൻ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പൂ​രി​ൽ ജി​ല്ല ക​ല​ക്​​ട​റേ​റ്റ് വ​ള​പ്പി​ൽ പൊ​ളി​ച്ചു​നീ​ക്കി​യ പ​ള്ളി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ കി​ണ​റി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു സ​ർ​വേ സം​ഘം പ​രി​ശോ​ധ​ന തു​ട​ങ്ങി. കി​ണ​റി​ന്റെ പ​ഴ​ക്ക​വും ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും നി​ർ​ണ​യി​ക്കാ​നാ​ണ് പ​രി​ശോ​ധ​ന. ഞാ​യ​റാ​ഴ്ച അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഏ​ക​ദേ​ശം 20 അ​ടി താ​ഴ്ച​യും 1.5 മീ​റ്റ​ർ വീ​തി​യു​മു​ള്ള, ഇ​രു​മ്പ് ത​കി​ടു​ള്ള കി​ണ​ർ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ ഇ​തി​ന്റെ പ​ഴ​ക്ക​വും ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മൂ​ന്ന് എ.​എ​സ്.​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ഫോ​ട്ടോ​യും വി​ഡി​യോ​യും പ​ക​ർ​ത്തു​ന്ന​തി​നൊ​പ്പം കി​ണ​റി​നു​ള്ളി​ൽ നി​ന്ന് മ​ണ്ണ്, ഇ​ഷ്ടി​ക അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ​ദ​ർ സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റ് സു​ബോ​ധ് കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​സ്ജി​ദ് നി​ർ​മി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​വി​ടെ ഒ​രു ക്ഷേ​ത്രം നി​ല​നി​ന്നി​രി​ക്കാം എ​ന്ന് കേ​സി​ൽ പ​രാ​തി​ക്കാ​ര​നും ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​കാ​സ് ത്യാ​ഗി അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, കി​ണ​ർ പ​ള്ളി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും ന​മ​സ്കാ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ശ​രീ​ര​ശു​ദ്ധി വ​രു​ത്തു​ന്ന​തി​നാ​യി വെ​ള്ള​മെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് എം.​പി ഇ​മ്രാ​ൻ മ​സൂ​ദും വ്യ​ക്ത​മാ​ക്കി. ശ​ക്ത​മാ​യ പൊ​ലീ​സ് സു​ര​ക്ഷ​യി​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ഒ​ന്ന​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി​യ​ത്.  

Tags:    
News Summary - Protests are strong against the demolition of a historic mosque in Uttar Pradesh.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.