കുനാൽ കമ്രയുടെ വിലക്ക്: വിമാനത്തിനകത്ത് പ്രതിഷേധവുമായി യാത്രക്കാർ

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണാബ്​ ഗോസ്വാമിയെ വിമാനയാത്രക്കിടെ ചോദ്യം ചെയ്​ത സ്​റ്റാൻഡ്​അപ്​ കൊമേഡിയൻ കുനാൽ കമ്രയ്​ക്ക്​ യാത്ര വിലക്കേർപ്പെടുത്തിയ ഇൻഡിഗോ എയർലൈൻസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം. മലയാളികൾ അടക്ക മുള്ള യാത്രക്കാർ വിമാനത്തിനകത്ത് പ്രതിഷേധിച്ചു. ഇൻഡിഗോയുടെ വരാണസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ- അബൂദബി വിമാനത്തിലുമാണ്​ യാത്രക്കാർ കുനാൽ ക​മ്രയ്​ക്ക് ​െഎക്യദാർഢ്യം പ്രകടിപ്പിച്ച്​ പ്രതിഷേധിച്ചത്​.

പരിസ്​ഥിതി പ്രവർത്തക പ്രിയ പിള്ളയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ഇൻഡിഗോ വിമാനത്തി​െല പ്രതിഷേധം. മേധാകപൂർ, ദേബായൻ ഗുപ്​ത, മുന്ന ഝാ എന്നിവരാണ്​ പ്രതിഷേധത്തിലുണ്ടായിരുന്നത്​.​ കുനാൽ കമ്രയ്​ക്ക്​ വിലക്കേർപ്പെടുത്തിയ നടപടി അപലപിക്കുന്നു എന്ന്​ എഴുതിയ പ്ലക്കാർഡുകളാണ്​ പ്രതിഷേധക്കാർ ഉയർത്തിയത്​. youDivideWeMultiply എന്ന കുറിപ്പും പ്ലക്കാർഡിലുണ്ട്​.
Full View

പ്രതിഷേധം സമാധാനപരമായിരുന്നെന്ന്​ ഇൻഡിഗോ വൃത്തങ്ങൾ പ്രതികരിച്ചു. വിമാനത്തികത്ത് നിന്നുള്ള യാത്രക്കാരുടെ പ്രതിഷേധ പോസ്​റ്ററുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച്​ അർണാബ്​ ഗോസ്വാമിയുടെ നേതൃത്വത്തിലെ റിപബ്ലിക്​ ടി.വിയുടെ വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി​ കുനാൽ കമ്ര അദ്ദേഹത്തോട് വിമാനത്തിൽവെച്ച്​ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. കമ്രയ്​ക്ക്​ യാത്ര വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Protests Against Ban On Kunal Kamra in flight-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.