Posted On
date_range Updated On
date_range മോദിക്കെതിരായ പരാമർശം: പ്രതിഷേധവുമായി ബി.ജെ.പി
ന്യൂഡൽഹി: മോദിക്കെതിരായ ഡി.എം.കെ മന്ത്രി അനിത രാധാകൃഷ്ണന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ബി.ജെ.പി. പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യം മനസ്സാക്ഷി മരിച്ചവരാണെന്ന് ബി.ജെ.പി ആേരാപിച്ചു.
ഡി.എം.കെ നേതാക്കൾ തങ്ങളുടെ അപരിഷ്കൃതമായ പെരുമാറ്റത്തിൽ പുതിയ അധഃപതനത്തിലെത്തിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു. കർശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെയും പൊലീസിനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാമർശത്തെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാകുർ അപലപിച്ചു. ജനാധിപത്യത്തിൽ ഇത്തരം ഭാഷക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.