രാവുറങ്ങാതെ വിദ്യാർഥി പ്രതിഷേധം; പിന്തുണയുമായി നേതാക്കളും

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികളെ എ.ബി.വി.പി നേതൃത്വത്തിലുള്ള അക്രമികൾ ക്രൂരമായി മർദിച്ച സംഭവത ്തെ തുടർന്ന് ഡൽഹി പൊലീസ് ആസ്ഥാനത്ത് രാത്രി വിദ്യാർഥികളുടെ പ്രതിഷേധം. രാവുറങ്ങാതെ വിദ്യാർഥികൾ നടത്തുന്ന പ്രതി ഷേധത്തിന് പിന്തുണയുമായി നിരവധി നേതാക്കളെത്തി. മർദനത്തിൽ ഗുരുതര പരിക്കേറ്റ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന് ‍റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള വിദ്യാർഥികളെ പ്രവേശിപ്പിച്ച എയിംസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്ത ി.

അക്രമികളെ തടയാത്ത പൊലീസ് നടപടിക്കെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേർ എത്തിയിട്ടുണ്ട്. ജെ.എൻ.യുവിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമികളെ പിന്തുണച്ചും ഒരു വിഭാഗം കാമ്പസിന് പുറത്ത് പ്രകടനം നടത്തി.

Full View

പ്രിയങ്ക ഗാന്ധി എത്തിയതോടെ നിരവധി കോൺഗ്രസ് പ്രവർത്തകരും എയിംസിൽ എത്തി. ഇതോടെ ആശുപത്രിക്ക് പുറത്ത് കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും എയിംസിലെത്തി പരിക്കേറ്റവരെ കണ്ടു.

എ.ബി.വി.പിക്കാർ മാത്രമല്ല പുറത്തുനിന്നുള്ള അക്രമികളും മുഖംമറച്ച് എത്തിയെന്ന് വിദ്യാർഥി യൂനിയൻ ആരോപിച്ചു. വിദ്യാർഥികൾക്ക് പുറമേ രണ്ട് അധ്യാപകർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ രണ്ട് വിദ്യാർഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അക്രമത്തെ തുടർന്ന് ജെ.എൻ.യുവിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - protest in police hq priyanka reached aiims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.