ന്യൂഡൽഹി: ഝാർഖണ്ഡിലെ ആൾക്കൂട്ടക്കൊലയിൽ ഡൽഹിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബി.ജെ.പി അധികാരത്തില്‍ വന്നതോടെ കൂട്ടക്കൊലകള്‍ ആരംഭിച്ചുവെന്നും ഇതിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നുവരികയാണെന്നും സംഗമത്തിൽ സംസാരിച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ഝാര്‍ഖണ്ഡിൽ കള്ളനെന്ന കുറ്റം ചുമത്തി നിരപരാധിയായ തബ്രീസ് അന്‍സാരിയെ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ജീവന് രക്ഷപ്പെടുമെന്ന അവസാനത്തെ മോഹം കൊണ്ട് തബ്രീസ് അക്രമികളുടെ നിർദേശം കേട്ട് ജയ് ശ്രീരാം എന്ന് വിളിക്കുന്നത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാം.
ആൾക്കൂട്ടക്കൊലക്കെതിരെ നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതിന് സര്‍ക്കാര്‍ സന്മനസ്സ് കാണിച്ചില്ലെന്നും ഇ.ടി പറഞ്ഞു. ബുധനാഴ്ച ഡൽഹിയിലെ ജന്തർമന്തറിൽ യുനൈറ്റഡ് എഗൈൻസ്റ്റ് േഹറ്റിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.