ന്യൂഡൽഹി: സർക്കാർ വ്യാഖ്യാനങ്ങൾ ചോദ്യംചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമങ്ങൾ അടിച്ചമർത്താനും വിമർശനങ്ങളെ തടയാനും അധികാരദുർവിനിയോഗം നടത്തരുതെന്ന് രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ 50ഓളം പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മീഡിയവണിന്റെ മൗലികാവകാശം നിയമനടപടികളിലൂടെ പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.
പ്രശസ്ത മാധ്യമപ്രവർത്തകനും 'ദ ഹിന്ദു' ഗ്രൂപ് ചെയർമാനുമായ എൻ. റാം, പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ, ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ മുൻ അധ്യക്ഷൻ ആകാർ പട്ടേൽ, പ്രമുഖ സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ, സാമൂഹിക പ്രവർത്തകനും മഹാത്മ ഗാന്ധിയുടെ പ്രപൗത്രനുമായ തുഷാർ ഗാന്ധി, എഴുത്തുകാരൻ പ്രഫ. രാം പുനിയാനി, ചലച്ചിത്രകാരൻ ആനന്ദ് പട് വർധൻ, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും എം.പിയുമായ എം.വി. ശ്രേയാംസ് കുമാർ, കൈരളി ടി.വി മാനേജിങ് ഡയറക്ടറും എം.പിയുമായ ജോൺ ബ്രിട്ടാസ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
എം.പിമാരും വിവിധ പാർട്ടി നേതാക്കളുമായ ദിഗ് വിജയ്സിങ് -കോൺഗ്രസ്, മഹുവ മൊയ്ത്ര -തൃണമൂൽ കോൺഗ്രസ്, കനിമൊഴി -ഡി.എം.കെ, എളമരം കരീം -സി.പി.എം, മനോജ്കുമാർ ഝാ -ആർ.ജെ.ഡി, പ്രിയങ്ക ചതുർവേദി -ശിവസേന, ഇ.ടി. മുഹമ്മദ് ബഷീർ-മുസ്ലിംലീഗ്, ബിനോയ് വിശ്വം -സി.പി.ഐ, എൻ.കെ. പ്രേമചന്ദ്രൻ-ആർ.എസ്.പി, ബദറുദ്ദീൻ അജ്മൽ -എ.ഐ.യു.ഡി.എഫ്, ആർ. രാജഗോപാൽ -എഡിറ്റർ (ദ ടെലിഗ്രാഫ്), ബോംബെ ഹൈകോടതി മുൻ ജഡ്ജി ബി.ജി. കോൽസെ പാട്ടീൽ, യു.പി മുൻ ഡി.ജി.പി കെ.എസ്. സുബ്രഹ്മണ്യൻ, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്, വിനോദ് കെ. ജോസ്-എക്സിക്യൂട്ടിവ് എഡിറ്റർ (ദി കാരവൻ), മൗലാന മഹ്മൂദ് മദനി -ജംഈയ്യത് ഉലമായെ ഹിന്ദ്, സയ്യിദ് സാഅദതുല്ല ഹുസൈനി - ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീർ, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസി ജോസഫ്, ഡോ. ജോൺ ദയാൽ-യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം വക്താവ്, എഴുത്തുകാരൻ പ്രഫ. അപൂർവാനന്ദ്, പ്രഫ. എ. മാർക്സ് -ചെയർമാൻ (എൻ.സി.എച്ച്.ആർ.ഒ), സാമൂഹിക പ്രവർത്തക ശബ്നം ഹശ്മി, നിവേദിത മേനോൻ-പ്രഫസർ, ജവഹർലാൽ നെഹ്റു സർവകലാശാല, അഭിഭാഷക നന്ദിത ഹക്സർ, മാധ്യമപ്രവർത്തക സബ നഖ്വി, കവിത ശ്രീവാസ്തവ -അഖിലേന്ത്യ സെക്രട്ടറി (പി.യു.സി.എൽ), ഡോ. എസ്.ക്യു.ആർ. ഇല്യാസ്- അഖിലേന്ത്യ പ്രസിഡന്റ് (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), മുജ്താബ ഫാറൂഖ് -കൺവീനർ (ഓൾ ഇന്ത്യ മുസ്ലിം മജ് ലിസെ മുശാവറാത്), കെ.പി. റെജി -സംസ്ഥാന പ്രസിഡന്റ് (കേരള യൂനിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ്), മുഹമ്മദ് സൽമാൻ ഇംതിയാസ് -പ്രസിഡന്റ് (അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ), ഗോപി സ്വാമി -ജനറൽ സെക്രട്ടറി (എച്ച്.സി.യു സ്റ്റുഡന്റ്സ് യൂനിയൻ), പ്രമോദ് രാമൻ -എഡിറ്റർ (മീഡിയവൺ) എന്നിവരും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.