ബി.എച്ച്​.യുവിൽ ആദ്യമായി വനിതാ ചീഫ്​ പ്രോക്​ടർ

ലക്​നോ: ബനാറസ്​ ഹിന്ദു സർവകലാശാലയിൽ പെൺകുട്ടികളുടെ സുരക്ഷയിൽ ആശങ്ക നിലനിൽക്കുന്നതിനിടെ സർവകലാശാലയു​െട ചീഫ്​ പ്രോക്​ടറായി വനിതയെ നിയമിച്ചു. ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ​െമഡിക്കൽ സയൻസി​െല അനാട്ടമി വിഭാഗം പ്രഫസർ റോയാന സിങ്ങിനെയാണ് ചീഫ്​ പ്രോക്​ടറായി നിയമിച്ചത്​. സർവകലാശാലയു​െട 101വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു വനിത ചീഫ്​ പ്രോക്​ടർ സ്​ഥാനം വഹിക്കുന്നത്​. 

​ചൊവ്വാഴ്​ച വൈകീട്ട്​ ഒ.എൻ സിങ്​ ചീഫ്​ പ്രോക്​ടർ സ്​ഥാനം രാജി​െവച്ച ഒഴിവിലാണ്​ റോയാന സിങ്​ നിയമിതയായത്​. കോളജ്​ കാമ്പസിൽ വച്ച്​ വിദ്യാർഥി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച കുട്ടികൾക്കെതി​െര പൊലീസ്​ നടത്തിയ ലാത്തിച്ചാർജി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്താണ്​ ഒ.എൻ സിങ്​ രാജിവെച്ചത്​.  

സർവകലാശാലയുടെ വനിതാ സെല്ലി​​െൻറ ചെയർമാനും റോയാന സിങ്ങാണ്​. ജോൻപൂർ ജില്ലയിലെ സേനാപൂരാണ്​ റോയാനയുടെ മാതാപിതാക്കളുടെ നാട്​. റോയാന ജനിച്ചതും വളർന്നതും ഫ്രാൻസിലാണ്​. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയിലേക്ക്​ താമസം മാറുകയായിരുന്നു. 

Tags:    
News Summary - Prof. Royana Singh, First Woman chief Proctor For BHU - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.