ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്്ട്രീയ പ്രവേശനം വർഷങ്ങൾക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്തിരുന്നുെവന ്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കേവലം 10 ദിവസം കൊണ്ട് എടുത്ത തീരുമാന മല്ലെന്നും രാഹുൽ ഒഡീഷയിൽ പറഞ്ഞു.
പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം കേവലം 10 ദിവസം കൊണ്ട് എടുത്തതല്ല. മുമ്പ് പ്രിയങ്കയുമായി ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ അവർക്ക് കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് പറഞ്ഞിരുന്നതായും രാഹുൽ വ്യക്തമാക്കി.
വളരെ പ്രശസ്തമായ കുടുംബത്തിൽ നിന്നും വന്നതിനാൽ ഞങ്ങൾക്ക് കാര്യങ്ങളെല്ലാം എളുപ്പമായിരിക്കുമെന്നാണ് പൊതുധാരണ. പക്ഷേ അത് അങ്ങനെയല്ല. മുത്തശ്ശിയും അച്ഛനും കൊല്ലപ്പെട്ടു. അത് കേവലം രാഷ്ട്രീയ നഷ്ടം മാത്രമല്ല. വ്യക്തപരമായി ഇത് പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിന്നാണ് ഞങ്ങൾ ഇരുവരും ഉയർന്ന് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശ് ഇൗസ്റ്റിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.