Posted On
date_range Updated On
date_range നെൽ കർഷകർക്ക് യു.പി സർക്കാർ നൽകുന്നത് കുറഞ്ഞ വില -പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: നെൽ കർഷകർക്ക് ഉചിത വില ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കുറഞ്ഞ വിലക്കാണ് നെല്ല് സംഭരണം നടക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ നെൽകർഷകർ വളരെയധികം ദുരിതത്തിലാണ്. നെല്ല് സംഭരണം വളരെ കുറഞ്ഞ നിരക്കിലാണ് നടക്കുന്നത്. കർഷകർക്ക് 1,200 രൂപയിൽ താഴെയാണ് ലഭിക്കുന്നത്. ഇതേ നെല്ല് 3,500 രൂപ വരെ കോൺഗ്രസ് സർക്കാറിനു കീഴിൽ സംഭരിച്ചു.
ഈർപ്പം എന്ന കാരണം പറഞ്ഞ് കർഷകരെ ചൂഷണം ചെയ്യുന്നു. ഗോതമ്പിനേക്കാൾ കുറഞ്ഞ വിലക്ക് നെല്ല് വിൽക്കുന്നത് ഇതാദ്യമായാണെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.