മോദി അനുകൂലികളെ അഭിവാദ്യം ചെയ്ത് പ്രിയങ്ക; വൈറലായി വിഡിയോ

ഇന്ദോര്‍: മധ്യപ്രദേശിൽ തനിക്കെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്ക്​ കൈകൊടുത്ത കോൺഗ്രസ് ജനറൽ സെ ക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ‘രാഷ്​ട്രീയ മര്യാദ’ക്ക്​ കൈയടിച്ച്​ സമൂഹ മാധ്യമങ്ങൾ. ഇന്ദോറിൽ നടന്ന റോഡ് ഷോക്ക ിടെ റോഡരുകിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ അനുകൂലമായും പ്രിയങ്കക്ക്​ എതിരായും മുദ്രാവാക്യം മുഴക്കിയ ബി.​െജ.പി പ്രവർത്തകർക്കാണ്​ കാർ നിർത്തി പുറത്തിറങ്ങിയ അവർ കൈകൊടുത്ത്​ കുശലം പറഞ്ഞത്. പരസ്​പരം വിജയം ആശംസിച്ചശേഷം പ്രിയങ്ക കാറിൽ കയറി യാത്രതുടരുകയും ചെയ്​തു.

സംഭവത്തി​​െൻറ വിഡിയോ പുറത്തുവന്നതോടെ അത്​ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വെറുപ്പി​​െൻറ രാഷ്​ട്രീയത്തിനെതിരെ സ്​നേഹം എന്ന രാഹുൽ ഗാന്ധിയുടെ നയം നടപ്പാക്കിയ സഹോദരിയെ​ ഫേസ്​ബുക്കിലും ട്വിറ്ററിലും നിരവധിപേർ അഭിനന്ദിച്ചു.

മധ്യപ്രദേശിലെ പ്രിയങ്കയുടെ പ്രചാരണ പരിപാടികൾക്ക്​ സ്​ത്രീകളടക്കം വൻ ജനക്കൂട്ടമാണ്​ എത്തുന്നത്​. ഇന്ദോറിൽ നടത്തിയ റോഡ്​ ഷോയും സ്​ത്രീകളുടെ പങ്കാളിത്തംകൊണ്ട്​ ശ്രദ്ധേയമായി.

Tags:    
News Summary - Priyanka Gandhi greets BJP supporters-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.