ന്യൂഡൽഹി: ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ വിദേശ നയത്തെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. പുതിയ നയം നാണംകെട്ടതും ആർജവമില്ലാത്തതുമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പ്രിയങ്കയുടെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ ഇംറാൻ മസൂദ് എം.പി, മനോജ് കുമാർ എം.പി തുടങ്ങിയവർ രംഗത്തെത്തി.
കഴിഞ്ഞ 20 മാസമായി ഫലസ്തീന്റെ കാര്യത്തിലെ ചരിത്രപരമായ നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ഞായറാഴ്ച സമൂഹ മാധ്യമ പോസ്റ്റിൽ പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു. 1988 നവംബറിൽ ഫലസ്തീനെ ആദ്യമായി പിന്തുണച്ച രാജ്യവും ഇന്ത്യയാണെന്ന് പ്രിയങ്ക സർക്കാറിനെ ഓർമിപ്പിച്ചു.
ഫലസ്തീൻ ജനതയുടെ നിർഭയമായ പോരാട്ടത്തിലുടനീളം ശരിയുടെ പക്ഷത്തു നിന്ന് അന്തർദേശീയ വേദികളിൽ മാനവികതയും നീതിയും ഉയർത്തിപ്പിടിക്കുകയാണ് നാം ചെയ്തിരുന്നതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.