ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 വൈറസ് നിർണയ പരിശോധന സൗജന്യമാക്കിയ സ്വന്തംവിധി സു പ്രീംകോടതി തിരുത്തി. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിലും ആയുഷ്മാൻ ഭാരത് പ ദ്ധതിയിലും ഉൾപ്പെടാത്തവരിൽനിന്ന് സ്വകാര്യ ലാബുകൾക്ക് ഫീസ് വാങ്ങാവുന്നതാണെന്ന് സുപ്രീംകോടതി വിധിയിൽ മാറ്റംവരുത്തി.
സര്‍ക്കാര്‍- സ്വകാര്യ മേഖലയിലുള്ള മുഴുവന്‍ ലാബുകളിലും കോവിഡ് പരിശോധന പൂര്‍ണമായും സൗജന്യമാക്കി ഏപ്രിൽ എട്ടിനാണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. 4500 രൂപ നല്കാന് കഴിയാത്തതിെൻറ പേരില്‍ രാജ്യത്ത് ഒരാള്‍ക്കും പരിശോധന നടക്കാതിരിക്കാന്‍ ഇടവരരുതെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിനോട് നിര്‍ദേശിച്ചു.
‘നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലേബാറട്ടറീസ്’ അംഗീകാരമുള്ള ലാബുകളിലോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്, ലോകാരോഗ്യ സംഘടന തുടങ്ങിയ ഏജന്‍സികള്‍ അംഗീകരിച്ച ഏജന്‍സികളിലോ ആണ് പരിശോധന നടക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ കോടതിതന്നെ വിധി തിരുത്തിയതോടെ സ്വകാര്യ ലാബുകൾക്ക് ഫീസ് ഇൗടാക്കാനുള്ള വഴിയൊരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.