ജയിൽ പരിശോധനക്കിടെ മൊബൈൽ ഫോൺ വിഴുങ്ങി തടവുകാരൻ

ഗോപാൽഗഞ്ച്: മൊബൈൽ ഫോൺ വിഴുങ്ങിയ തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. ഖൈഷർ അലി എന്ന തടവുകാരനാണ് മൊബൈൽ വിഴുങ്ങിയത്.

ജയിലിൽ അധികൃതർ പരിശോധനക്കെത്തിയപ്പോഴാണ് തന്‍റെ കൈയിലെ മൊബൈൽ ഫോൺ പിടിക്കപ്പെടുമെന്ന പേടിയിൽ വിഴുങ്ങിയത്. ഒടുവിൽ കഠിനമായ വയറുവേദനയെ നിലവിളി ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഉടൻ ഇയാളെ ഗോപാൽഗഞ്ച് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഇയാളെ പട്ന മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.

മൂന്നു വർഷമായി തടവ് ശിക്ഷഅനുഭവിക്കുകയാണ് ഖൈഷർ അലി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Prisoner swallowed mobile phone during prison inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.