ജയ്പൂർ: 20 അടി ഉയരത്തിലുള്ള വൈദ്യുത വേലി ചാടിക്കടന്ന് തടവുപുള്ളി രക്ഷപ്പെട്ടു. രാജസ്ഥാനിലെ ബാരൻ ജില്ലാ ജയിലിലാണ് സംഭവം. വിചാരണത്തടവുകാരനായ 35 കാരനാണ് രക്ഷപ്പെട്ടത്.
ഭാര്യയെ കൊന്ന കുറ്റത്തിന് ജയിലിലായതാണ് ജൻവേദ്. ബുധനാഴ്ച ഉച്ചയോടെയാണ് ജൻവേദ് ജയിൽചാടിയത്. എന്നാൽ വിവരം പുറത്തറിയുന്നത് വൈകീട്ടോടെയാണ്. വിഷയത്തിൽ കേസെടുത്ത് പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 25നാണ് ജൻവേദിനെ ജയിലിലാക്കിയത്. സി.സി.ടി.വി കാമറയുടെ കേബിളുകൾ കയറുപോലെ ഉപയോഗിച്ചാണ് ഇയാൾ വൈദ്യുതി വേലി ചാടിക്കടന്നതെന്ന് ജയിലറായ ചന്ദ് മീണ പറഞ്ഞു. വേലിക്കിടയിലെ വിടവിലൂടെയാണ് ഇയാൾ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.