ബംഗളൂരു: കഴിഞ്ഞ ഫെബ്രുവരി 27ന് ശിവമൊഗ്ഗ, ബെളഗാവി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടികളുടെ ഒരുക്കത്തിന് കർണാടക സർക്കാർ ചെലവിട്ടത് 36.43 കോടി രൂപ. ശിവമൊഗ്ഗ വിമാനത്താവള ഉദ്ഘാടനവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾക്കായി 21.06 കോടിയാണ് ചെലവാക്കിയത്. ഇതിൽ 4.25 കോടി രൂപ പരിപാടിയിൽ പങ്കെടുക്കാൻ ആളുകളെ കൊണ്ടുവരാൻ ഗതാഗത സംവിധാനം ഏർപ്പെടുത്തിയതിന്റെ ചെലവാണ്. പിന്നീട് ബെളഗാവിയിലെത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയിൽ ടാബ്ലോ അവതരണത്തിനും മറ്റുമായി 30 കിലോമീറ്റർ ബാരിക്കേഡ് നിർമിക്കാൻ മാത്രം 1.98 കോടി രൂപ ചെലവായി. പിന്നീട് പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പതിമൂന്നാം ഇൻസ്റ്റാൾമെന്റ് വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ സജ്ജീകരണത്തിന് 13.39 കോടിയും ചെലവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.