പ്രധാനമന്ത്രി ഇന്ന് 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും; നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ?

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏതൊക്കെ വിഷയങ്ങൾ സംസാരിക്കുമെന്നതിനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ജി.എസ്.ടി പരിഷ്കരണം നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന എന്നത് ഏറെ ശ്രദ്ധേയമാണ്. ഒപ്പം രാജ്യത്തെ വലിയൊരു വിഭാഗം ഐ.ടി ജീവനക്കാരെ ബാധിക്കുന്ന യു.എസ് നടപ്പിലാക്കുന്ന എച്ച് വൺ ബി വിസയെ കുറിച്ച് സംസാരിക്കുമെന്നാണ് പ്രതീക്ഷ. 

രാജ്യത്തെ സംബന്ധിക്കുന്ന നിർണായക പ്രഖ്യാപനങ്ങളെല്ലാം ഉണ്ടായിട്ടുള്ളത് അഭിസംബോധന ചെയ്യുന്ന വേളയിലാണെന്നിരിക്കെ ആകാംഷയോടെയാണ് വൈകിട്ടത്തെ അഭിസംബോധനയെ കാണുന്നത്. 2016ൽ പ്രധാനമന്ത്രി പദത്തിലെത്തിയതിനു ശേഷം നോട്ടു നിരോധനം എന്ന നിർണായക പ്രഖ്യാപനം നടത്തുന്നതിനാണ് ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തതത്. ശേഷം 2019ൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പുൽവാമ ഭീകരാക്രമണത്തിന് എതിരെ ബാലാകോട്ട് വ്യോമാക്രമണം പ്രഖ്യാപിക്കുന്നത്.

2020 ഏപ്രിൽ 14ന് നടത്തിയ അഭിസംബോധനയിൽ രാജ്യവ്യാപകമായി മൂന്നാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. പിന്നീട് അതേ വർഷം ഏപ്രിൽ 14ന് ലോക്ഡൗൺ നീട്ടുകയാണെന്ന് അഭിസംബോധനയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ മെയ് 12ന് ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

Tags:    
News Summary - prime minister to address Nation At 5 PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.