ന്യൂഡല്‍ഹി: കോവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മരണം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മഹാമാരി മൂലം തകര്‍ന്ന സമ്പദ്ഘടന തിരിച്ചുവരവിെൻറ പാതിയിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ കോവിഡിനെ നേരിടുന്നത് ചര്‍ച്ച ചെയ്യാന്‍ 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചൈനീസ് ആക്രമണത്തില്‍ കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലും നേരത്തെ നിശ്ചയിച്ച മുഖ്യമന്ത്രിമാരുടെ സമ്മേളനവുമായി മുന്നോട്ടുപോകുകയായിരുന്നു മോദി.
ഓഫിസുകളെല്ലാം തുറക്കുകയും ജനം റോഡുകളിലിറങ്ങുകയും ചെയ്തതിനാല്‍ നേരിയ അശ്രദ്ധക്ക് പോലും വലിയ വിലയൊടുക്കേണ്ടി വരുമെന്ന് മോദി ഒാർമിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി നിയന്ത്രണങ്ങള്‍ നീക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര് തിരിച്ചുവന്നു. രാജ്യത്തെ ഏതാണ്ടെല്ലാ െറയില്‍,റോഡ് മാര്‍ഗങ്ങളും ഗതാഗതത്തിനായി തുറന്നു. ഊര്‍ജ ഉപഭോഗവും ഇരു ചക്രവാഹന ഉപയോഗവും വര്‍ധിക്കുകയാണ്. കോവിഡ് കാലത്ത് മുഖാവരണം നിര്‍ബന്ധമാണെന്നും ആത്മ നിര്‍ഭര്‍ അഭിയാന് വേണ്ടി എല്ലാവരും പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആമുഖ സംസാരത്തിന് ശേഷം മുഖ്യമന്ത്രിമാര്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്ക് അവസരം നല്കി. ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗത്തിെൻറ രണ്ടാം ഘട്ടം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.