Posted On
date_range Updated On
date_range ചരക്കുസേവന നികുതി വന്നതോടെ വില കുറഞ്ഞുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതോടെ രാജ്യത്ത് ദരിദ്രര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ വില കുറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ജി.എസ്.ടിയുടെ ഫലം കാണാന്‍ തുടങ്ങിയെന്നും മോദി തെൻറ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മന് കി ബാത്തില്‍ വ്യക്തമാക്കി.
ജി.എസ്.ടി ഇന്ത്യയുടെ സാമൂഹിക ശക്തിയുടെ ഉത്തമോദാഹരണമാണ്. ജി.എസ്.ടി നടപ്പാക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പങ്കും ഉത്തരവാദിത്തവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017 സ്വപ്നവര്ഷമാകണമെന്നും മാലിന്യം, ദാരിദ്ര്യം, വര്‍ഗീയത എനിവ ഇന്ത്യ വിടുക എന്നതായിരിക്കണം ലക്ഷ്യമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.