ബസ്തർ: മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാർഥികൾ ചെരിപ്പേറ് നടത്തി ഓടിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഛത്തീസ്ഗഢിലെ ബസ്തറിലെ സർക്കാർ സ്കൂളിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. സ്നേഹ മൊർദാനി എന്ന വ്യക്തി എക്സിൽ പങ്കിട്ട വീഡിയോ പിന്നീട് വൈറലാകുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, പിലിഭട്ട പ്രൈമറി സ്കൂളിലാണ് സംഭവം. ദിവസവും മദ്യപിച്ചാണ് ഈ അധ്യാപകൻ സ്കൂളിലെത്താറ്. ക്ലാസിലെത്തി പഠിപ്പിക്കാനൊന്നും മെനക്കെടാതെ തറയിൽ കിടന്ന് ഉറങ്ങുകയും ചെയ്യും. പഠിപ്പിക്കാൻ ആവശ്യപ്പെടുന്ന വിദ്യാർഥികളെ ഇയാൾ ശകരാരിക്കുകയും ചെയ്യുമത്രെ.
അധ്യാപകന്‍റെ ഈ പെരുമാറ്റത്തിൽ മനംമടുത്തിരിക്കുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടെ കഴിഞ്ഞ ദിവസവും മദ്യപിച്ച് ലക്കുകെട്ട് അധ്യാപകൻ സ്കൂളിലെത്തി. ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ ഷൂസും ചെരിപ്പും എടുത്ത് ഇയാളുടെ നേരെ എറിയാൻ തുടങ്ങി. ഇതോടെ ഇയാൾ സ്കൂളിൽനിന്നിറങ്ങുകയും ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിന് പിന്നാലെ ഓടി വിദ്യാർഥികൾ ചെരിപ്പെറിയുന്നതിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.