പ്ല​സ് ​ടു വിദ്യാർഥിനിയെ ഭസ്​മം നൽകി പീഡിപ്പിച്ച ആൾദൈവവും കുട്ടുനിന്ന ഭാര്യയും അറസ്റ്റിൽ

ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം​ചെ​യ്​​ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം അ​റ​സ്​​റ്റി​ൽ. ചെ​ന്നൈ ഷി​ർ​ദി​പു​രം സ​ർ​വ​ശ​ക്തി​പീ​ഠം സാ​യി​ബാ​ബ കോ​വി​ൽ ന​ട​ത്തി​പ്പു​കാ​രാ​യ പു​ഴ​ൽ പ​ത്മാ​വ​തി ന​ഗ​ർ സ​ത്യ​നാ​രാ​യ​ണ​നാ​ണ്​ (48) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​തി​ന്​ കൂ​ട്ടു​നി​ന്ന​തി​ന്​ ഭാ​ര്യ പു​ഷ്​​പ​ല​ത​യെ​യും (43) അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ക്ഷേ​ത്ര​ത്തി​ൽ പ​തി​വ്​ സ​ന്ദ​ർ​ശ​ക​യാ​യി​രു​ന്ന പ്ല​സ് ​ടു​വി​ന്​ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക്ക്​ ഭ​സ്​​മ​വും ജ്യൂ​സും ന​ൽ​കി അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2016ലാ​ണ്​ സം​ഭ​വം.

പോ​ക്​​സോ നി​യ​മം ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ ദ​മ്പ​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. 'ഷി​ർ​ദി​പു​രം നാ​ന​ബാ​ബ'​യെ​ന്ന പേ​രി​ൽ സ​ത്യ​നാ​രാ​യ​ണ​ന്​ യൂ​ട്യൂ​ബ്​ ചാ​ന​ലു​ണ്ട്. ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ഉ​ൾ​പ്പെ​ടെ 300ല​ധി​കം വി​ഡി​യോ​ക​ളും യൂ​ട്യൂ​ബി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ട്.

Tags:    
News Summary - priest and his wife arrested for molesting a Plus Two student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.