ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിെൻറ മകൾ സ്വാതിയുടെ ഡ്യൂട്ടിയിൽ എയർ ഇന്ത്യ മാറ്റം വരുത്തി. എയർ ഹോസ്റ്റസായ സ്വാതിക്ക് സുരക്ഷാ കാരണങ്ങളാലാണ് പുതിയ ഡ്യൂട്ടി നൽകിയത്. ബോയിങ് 787, ബോയിങ് 777 എന്നിവയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ, ഒരുമാസമായി ഡൽഹിയിലെ ആസ്ഥാനത്ത് ഇൻറഗ്രേഷൻ വകുപ്പിലാണ്.
രാഷ്ട്രപതിയുടെ മകൾ എന്നനിലയിൽ സ്വാതിക്ക് സുരക്ഷ ഭടന്മാരുടെ അകമ്പടിയുണ്ട്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലുമാണ് സ്വാതിയുടെ ജോലിയിൽ മാറ്റം വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.