Posted On
date_range Updated On
date_range രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുർമുവിന് ജെ.ഡി.എസ് പിന്തുണ
ബംഗളൂരു: ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് ജെ.ഡി.എസ് പിന്തുണ. മുർമു പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടതായും ദേശീയ പ്രസിഡന്‍റും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയെ കാണാനായി അനുമതി ചോദിച്ചതായും ജെ.ഡി.എസ് നിയമസഭാകക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി അവരെ പിന്തുണക്കും. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം രണ്ടു സ്ഥാനാർഥികളെയും സംബന്ധിച്ചുള്ള വിശദമായ വിലയിരുത്തലിനുശേഷമാണ് ഉണ്ടാവുകയെന്നും കുമാരസ്വാമി പറഞ്ഞു. മുർമു യോജിച്ച വിവാദരഹിത സ്ഥാനാർഥിയാണെന്ന് അടുത്തിടെ ദേവഗൗഡ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.