Posted On
date_range Updated On
date_range ദ്രൗപതി മുർമുവിന്റെ വിജയത്തിനായി ചക്കുളത്തുകാവിൽ നവചണ്ഡിക ഹോമം
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയത്തിനായി ചക്കുളത്തുകാവിൽ നവചണ്ഡിക ഹോമം നടത്തി. ചക്കുളത്തുകാവ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച നവചണ്ഡിക ഹോമം കഴിഞ്ഞ ദിവസം പുലർച്ചെയാണ് സമാപിച്ചത്.
മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കൂട്ടൻ നമ്പൂതിരി, ക്ഷേത്ര ട്രസ്റ്റികളായ അശോകൻ നമ്പൂതിരി, രജ്ഞിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.