ദ്രൗപദി മുർമു
Posted On
date_range Updated On
date_range രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോൺഗ്രസ് സഖ്യകക്ഷി ജെ.എം.എമ്മിന്റെ പിന്തുണ എൻ.ഡി.എ സ്ഥാനാർഥിക്ക്
റാഞ്ചി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഝാർഖണ്ട് മുക്തി മോർച്ചയുടെ (ജെ.എം.എം) പിന്തുണ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന്. ജെ.എം.എമ്മിന്റെ എം.പിമാരും എം.എൽ.എമാരും മുർമുവിന് വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് ഷിബു സോറൻ നിർദേശിച്ചു.
ജെ.എം.എം. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹ ഉണ്ടായിരിക്കെയാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ജെ.എം.എം എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.