Posted On
date_range Updated On
date_range പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കോൺഗ്രസ് ഭാരവാഹികൾ വോട്ട് ചെയ്യുന്നതിന് നിബന്ധന
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, ഇൻചാർജുമാർ, സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവർ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യുന്നത് വിലക്കി.
സ്വന്തം സംസ്ഥാനത്തോ എ.ഐ.സി.സി ആസ്ഥാനത്തോ മാത്രം ഈ ഭാരവാഹികൾ വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നിർദേശം നൽകി.
തെരഞ്ഞെടുപ്പിലെ നിഷ്പക്ഷതയും സുതാര്യതയും ഉയർത്തിപ്പിടിക്കാനാണിതെന്ന് മിസ്ത്രി വിശദീകരിച്ചു. തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ പി.സി.സി, എ.ഐ.സി.സി ആസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.