രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആദ്യദിനം പത്രിക സമർപ്പിച്ചത് 11 പേർ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ആദ്യദിനം 11 മത്സരാർഥികൾ നാമനിർദേശപത്രിക നൽകി. ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പത്രിക സമർപ്പിച്ചത്. ഇവയിൽ ഒരു പത്രിക കൃത്യമായ രേഖകളില്ലാത്തതിനാൽ തള്ളി. തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന് ഇന്നലെയാണ് തുടക്കമായത്.

ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ജൂൺ 29 വരെ പത്രിക സമർപ്പിക്കാം. ജൂലൈ രണ്ടാണ് പിൻവലിക്കാനുള്ള അവസാന തിയതി. നാമനിർദേശം സമർപ്പിച്ചവരിൽ ബിഹാറിലെ സരണിൽ നിന്ന് ലാലുപ്രസാദ് യാദവ് എന്ന ഒരു വ്യക്തിയും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പാർലമെന്‍റിലെ ഇരുസഭകളിലെയും അംഗങ്ങളും നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരി, ന്യൂഡൽഹി എന്നിവിടങ്ങളിലെ തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുമുൾപ്പെടുന്ന ഇലക്ടറൽ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 

Tags:    
News Summary - President election: 11 file nominations on day one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.